
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. സർക്കാർ ഉത്തരവ് വന്നതിന് ശേഷം ഇതാദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചുകൊന്നത്. പന്നി ശല്യമുണ്ടെന്ന് പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചയത്ത് പ്രസിഡന്റിന്റെ അനുമതിയോടെ തോക്ക് ലൈസൻസുള്ള രാജുവാണ് വെടിവച്ചത്.