ഇന്ത്യന്‍ പ്രതിരോധ രംഗത്ത് വൈവിദ്ധ്യം ആര്‍ന്ന ആയുധങ്ങള്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. അസ്ത്ര എംകെ 1 മിസൈലുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ഭാരത് ഡൈനാമിക്സ് ലിമിറ്റഡും ആയി 2,971 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടു. വ്യോമ സേനയ്ക്കും നാവിക സേനയ്ക്കും ഇരട്ടി ബലം നല്‍കുന്നതിന് ആണ് അസ്ത്ര മിസൈലുകള്‍ നിര്‍മ്മിക്കുന്നത്. മിസൈല്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള സാങ്കേതിക വിദ്യ ഡിആര്‍ഡിഒ ഭാരത് ഡൈനാമിക് ലിമിറ്റഡിന് കൈമാറിയിട്ട് ഉണ്ട്.

രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് പോലുള്ള യുദ്ധ വിമാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ അസ്ത്ര മിസൈലുകള്‍ക്ക് സാധിക്കും എന്ന് അധികൃതര്‍ പറയുന്നു. ഘട്ടംഘട്ടമായി മറ്റ് യുദ്ധ വിമാനങ്ങളിലും അസ്ത്രയെ സംയോജിപ്പിക്കും. ഇന്ത്യയുടെ ഏക വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാവിക സേനയുടെ മിഗ്-29കെ യുദ്ധ വിമാനത്തിലും ഈ മിസൈല്‍ ഘടിപ്പിക്കാന്‍ ആണ് തീരുമാനം.