നമ്മുടെ സങ്കല്പങ്ങള്‍ക്കപ്പുറം എത്രയോ വലുതാണ് ഈ പ്രപഞ്ചം. അങ്ങനെ നോക്കിയാല്‍ ജീവനുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമായിരിക്കുമോ? അതോ ഭൂമിയ്ക്ക് സമാനമായി മറ്റ് ഗ്രഹങ്ങള്‍ നമ്മുടെ കാണാമറയത്തുണ്ടോ? അവിടെ മനുഷ്യരെ പോലെയുള്ളവര്‍ ആകുമോ ഉളളത്? ഇങ്ങനെയൊക്കെ ആലോചിക്കാത്തവര്‍ ചുരുക്കമായിരിക്കും അല്ലേ?

ഒന്നാലോചിച്ചാല്‍ ഭൂമിയും സൂര്യനും സൗരയൂഥവും ആകാശഗംഗയും കോടാനുകോടി നക്ഷത്രങ്ങളും ഗ്യാലക്സികളും ഗ്രഹങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെ പോലെ തന്നെ അനന്തമാണ് ഈ ചോദ്യങ്ങളും അവയുടെ ഉത്തരം കണ്ടെത്താനുള്ള മനുഷ്യന്റെ ആവേശവും. ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടി ആരംഭിച്ച ശാസ്‌ല്രോകത്തിന്റെ അന്വേഷണങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് നൂതന വഴികളാണ് തുറക്കപ്പെടുന്നത്. അത്തരത്തില്‍ ഇപ്പോള്‍ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് യൂണിവേഴ്സിറ്റി ഒഫ് കോപന്‍ഹേഗനിലെ ഗവേഷകര്‍.