blast

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനയിൽ സൈന്യം സഞ്ചരിച്ച വാഹനത്തിൽ സ്ഫോടനം. സംഭവത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

വാടകയ്ക്കെടുത്ത സ്വകാര്യ വാഹനത്തിലാണ് സ്ഫോടനം ഉണ്ടായത്. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ തീവ്രതയനുസരിച്ച് ബാറ്ററി പൊട്ടിത്തെറിച്ചതാകാനാണ് സാദ്ധ്യതയെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ജമ്മു കാശ്മീരിലുടനീളം ഭീകരർ നടത്തുന്ന ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഫാറൂഖ് അഹമ്മദ് എന്നയാൾക്ക് വെടിയേറ്റെന്നും ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.