
വേങ്ങര : ഹോട്ടലിൽ നിന്ന് ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി പഴകിയ രുചിയുണ്ടെന്നും പരാതി നൽകാതിരിക്കാൻ 40000 രൂപ വേണമെന്നും ആവശ്യപ്പെട്ട് പണം തട്ടാൻ ശ്രമിച്ച വേങ്ങര സ്വദേശികളായ അഞ്ചുപേർ അറസ്റ്റിൽ. പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം കുട്ടി, അബ്ദുൾ റഹ്മാൻ , റമീസ് , മണ്ണിൽ വീട്ടിൽ സുധീഷ് , നസീം എന്നിവരാണ് അറസ്റ്റിലായത് . തങ്ങൾക്ക് വഴങ്ങാത്ത വേങ്ങരയിലെ ഒരു ഹോട്ടൽ പൂട്ടിച്ചെന്നും ഇവർ ഭീഷണിപ്പെടുത്തുമായിരുന്നു. തുടർന്ന് വേങ്ങരയിലെ ഹോട്ടൽ ഉടമകൾ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്.