
വിർജീനിയ കോടതിയിലെ ഏഴംഗ ജൂറി അടുത്തിടെ നടൻ ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസിൽ അനുകൂലമായി വിധിച്ചു. പൈറേറ്റ്‌സ് ഓഫ് കരീബിയൻ താരത്തെ അപകീർത്തിപ്പെടുത്തിയതിന് മുൻ ഭാര്യ ആംബർ ഹേർഡ് കുറ്റക്കാരിയാണെന്ന് ജൂറി കണ്ടെത്തി, ഡെപ്പിന് 15 മില്യൺ ഡോളർ ഹേർഡ് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. ഹേർഡിന്റെ 2018 ലെ "ലൈംഗിക ആക്രമണത്തെ" കുറിച്ചുള്ള ലേഖനം ഡെപ്പിന് അപകീർത്തികരമാണെന്നും ഉപദ്രവകരമായ ഉദ്ദേശ്യത്തോടെ എഴുതിയതാണെന്നും പാനൽ കണ്ടെത്തുകയായിരുന്നു.
അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഡെപ്പിനെതിരെ ചുമത്തിയ നാശനഷ്ടങ്ങൾ ആംബർ ഹേർഡിന് വലിയ സാമ്പത്തിക നഷ്‌ടമുണ്ടാക്കും. 2016-ലെ വിവാഹമോചനത്തിന് ശേഷം ഡെപ്പിൽ നിന്ന് 7 മില്യൺ ഡോളർ സെറ്റിൽമെന്റ് ലഭിച്ച ആംബർ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് പ്രതിജ്ഞയെടുത്തെങ്കിലും, ഇതുവരെ വാഗ്ദാനം നിറവേറ്റിയിട്ടില്ല.
എന്നാൽ ഇപ്പോഴത്തെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ തന്റെ മുൻ ഭർത്താവിന് പണം നൽകാനുള്ള തുക ആംബർ ഹേർഡിന്റെ പക്കലുണ്ടാകാനും സാദ്ധ്യതയില്ല. തനിക്ക് നഷ്‌ടപരിഹാരം നൽകാൻ കഴിയില്ലെന്നാണ് ഹേർഡ് പറയുന്നതെങ്കിൽ ഡെപ്പിന് തന്റെ മുൻ ഭാര്യയ‌്ക്കെതിരെ നീങ്ങാൻ കഴിയും. ആംബർ ഹേർഡിന്റെ വരുമാന സ്രോതസുകൾ പരിശോധിക്കാൻ അതുവഴി ഡെപ്പിന് അവസരമൊരുങ്ങും.