
ഇണയെ എപ്പോഴും കിടപ്പു മുറിയിൽ ആകർഷിക്കാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. അതുചിലപ്പോൾ ജീവിതത്തിലെ തിരക്കുകൾ കൊണ്ടാകാം, ആല്ലെങ്കിൽ ശാരീരികവും മാനസികവുമായി പ്രശ്നങ്ങൾ കൊണ്ടുമാകാം. അതുകൊണ്ടുതന്നെ ലൈംഗിക ബന്ധത്തിന് ചിലർ ഇടവേളകൾ എടുക്കാറുണ്ട്. ആ ഇടവേള ഒരുപാടുനാൾ നീണ്ടുനിന്നാൽ, അത് നിങ്ങളുടെ ശരീരത്തിലും ജീവിതത്തിന്റെ ചില ഭാഗങ്ങളിലും സ്വാധീനം ചെലുത്തും. കാരണങ്ങൾ കണ്ടെത്തി അതിന് പരിഹാരമുണ്ടാക്കുകയാണ് ആദ്യം വേണ്ടത്.
ഉത്കണ്ഠയും സമ്മർദ്ദവും
നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി ഇടയ്ക്കിടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ലെങ്കിൽ, അത് അവരുമായി ബന്ധം കുറഞ്ഞതായി തോന്നിയേക്കാം. നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതൽ സംസാരിക്കുന്നില്ല എന്നാണ് ഇതിനർത്ഥം. സെക്‌സ് ദൈനംദിന സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമുക്ക് വളരെയധികം പിന്തുണ നൽകുന്നുണ്ട്. കൂടാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ശരീരത്തിലെ ഓക്‌സിടോസിൻ, എൻഡോർഫിൻസ് തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുന്നു, അത് സമ്മർദ്ദത്തിന്റെ ഫലങ്ങൾ നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നു. ഉറങ്ങാൻ സഹായിക്കുന്ന ഒരു അധിക ഗുണം ഓക്‌സിടോസിനുണ്ട്. തലച്ചോറിനെ ന്യൂറോണുകൾ വളർത്താനും പൊതുവെ നന്നായി പ്രവർത്തിക്കാനും കൃത്യമായ സെക്‌സിലൂടെ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കൂടുതൽ അടുപ്പം സാദ്ധ്യമാക്കുന്നു
റെഗുലർ സെക്സ് നിങ്ങളുടെ പങ്കാളിയോട് വൈകാരികമായി അടുപ്പം തോന്നാൻ നിങ്ങളെ സഹായിക്കുന്നു. ഇത് മികച്ച ആശയവിനിമയത്തിനുള്ള വാതിൽ തുറക്കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികൾ, അതിൽ കുറവ് ലഭിക്കുന്നവരേക്കാൾ തങ്ങൾ ന്തോഷവാനാണെന്ന് പറയാറുണ്ട്. എന്നാൽ എല്ലാദിവസവും മുടങ്ങാതെ ചെയ്യേണ്ട കാര്യമല്ല സെക്‌സ്. ആഴ്‌ചയിൽ ഒരിക്കൽ ആണെങ്കിൽ പോലും ആസ്വദിച്ച് ചെയ്യുക എന്നതാണ് പ്രധാനം.
പ്രതിരോധം വർദ്ധിപ്പിക്കുന്നു
ക്രമമായ സെക്സ് നിങ്ങളുടെ ശരീരത്തെ രോഗങ്ങളെ ചെറുക്കാൻ പ്രാപ്‌തമാക്കും. പതിവായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ യോനിയിൽ മുറുക്കവും രക്തസ്രാവവും ഉണ്ടാകാം.