നമ്മുടെ ഇന്ത്യന്‍ സമുദ്രത്തിലെ പടക്കുതിര വിക്രാന്തിനായി പുത്തന്‍ അത്യാധുനിക മൾട്ടി റോൾ പോര്‍ വിമാനങ്ങള്‍ വരുന്നു. വിക്രാന്തിനെ നീറ്റിലിറക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഏതൊക്കെ പോര്‍ വിമാനങ്ങള്‍ ആയിരിക്കും വിക്രാന്തില്‍ നിന്ന് പറന്നുയരുക എന്നത് ചെറിയ ഒരു സസ്‌പെന്‍സാക്കി വെച്ചിരിക്കുക നാവിക സേനയും പ്രതിരോധ മന്ത്രാലയവും.

ins-vikrant

ഇന്ത്യയുടെ രണ്ടാമത്ത വിമാന വാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് അങ്ങനെ വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ നമ്മുടെ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകും. വിക്രാന്തിന്റെ ശേഷി അനുസരിച്ചുള്ള പോര്‍ വിമാനങ്ങളെ കണ്ടെത്താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രതിരോധ വകുപ്പ് ശ്രമം തുടങ്ങിയിരുന്നു.