dk-workers

ചെന്നൈ: ഹൈന്ദവ ദൈവങ്ങളായ ശ്രീകൃഷ്‌ണനെയും അയ്യപ്പനെയും അധിക്ഷേപിച്ചതിന് ദ്രാവിഡ കഴകം പ്രവർത്തകർക്കെതിരെ കേസെടുത്തു. മധുരൈ എസ് എസ് കോളനി പൊലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

മേയ് 29ന് നടന്ന ഒരു റാലിയിലാണ് പ്രവർത്തകർ മുദ്രാവാക്യം ഉയർത്തിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഹിന്ദു മക്കൾ കച്ചി മധുരൈ പൊലീസിന് വീഡിയോ സഹിതം പരാതി നൽകുകയായിരുന്നു.

അയ്യപ്പനെ ദൈവമായി എങ്ങനെ കാണും എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് ദ്രാവിഡ കഴകം പ്രവർത്തകർ ഉയർത്തിയത്.