
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 3 - 1197 ഇടവം 20 വെള്ളിയാഴ്ച. ( വൈകുന്നേരം 7 മണി 4 മിനിറ്റ് 29 സെക്കന്റ് വരെ പുണർതം ശേഷം പൂയം നക്ഷത്രം)
അശ്വതി: സ്ത്രീ സംബന്ധമായ വിഷയങ്ങളില്‍ പെട്ട് ദുരിതങ്ങൾ ഉണ്ടാകും, വാക്ക് പാലിക്കാന്‍ സാധിക്കാത്തതു മൂലം പ്രശ്നങ്ങൾ രൂക്ഷമാകും, പങ്കാളിക്ക് തൊഴിൽ പരാജയം, ധനനഷ്ടം, കേസ് വഴക്കുകൾ, അയൽക്കാരുമായി കലഹം.
ഭരണി: സംഘർഷം നിറഞ്ഞ ദിവസം, സ്ത്രീകൾക്ക് അലച്ചിലും ജോലിക്കൂടുതലും വർദ്ധിക്കും. ആഭരണ ലഭ്യതയുണ്ടാകും, പ്രണയത്തിൽ പരാജയം സംഭവിക്കും, ജീവിത പരീക്ഷണങ്ങളിൽ വിജയിക്കാൻ നല്ല ശ്രമം വേണ്ടി വരും.
കാർത്തിക : ചതിയിൽ പെടാതെ സൂക്ഷിക്കുക, കുടുംബ ഓഹരി കാര്യങ്ങളിൽ തീരുമാനങ്ങൾ. ഉത്തരവുകൾ ലഭിക്കാൻ കാലതാമസം നേരിടും, സാമ്പത്തിക പ്രയാസം വർദ്ധിക്കും, പ്രണയ കാര്യങ്ങിളില്‍ പരാജയം സംഭവിക്കും.
രോഹിണി: സ്ത്രീകൾ മോശമായി പെരുമാറും, കഴിവതും യാത്രകൾ ഒഴിവാക്കുക, കലഹങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം, അപ്രതീക്ഷിത ധനച്ചെലവ്, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും.
മകയിരം: വിവാദങ്ങളിൽ അകപ്പെടരുത്, സ്വസ്ഥതക്കുറവ് അനുഭവത്തിൽ വരും, തൊഴിൽ മാറ്റം സംഭവിക്കാം, സ്ഥാനചലനം ഉണ്ടാകും, യാത്രാദുരിതം, ബാദ്ധ്യതകൾ പ്രയാസപ്പെടുത്തും, കുടുംബതർക്കം. സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍, വിശ്വാസ വഞ്ചന നേരിടും.
തിരുവാതിര: രോഗ ദുരിതങ്ങൾക്ക് ശമനം, നഷ്ടപ്പെട്ടവ തിരികെ ലഭിക്കും. ആപത്തുകളിൽ നിന്ന് ദൈവാധീനത്താൽ രക്ഷപ്പെടും, സർക്കാർ ആനുകൂല്യം ലഭിക്കും, ബന്ധു ജനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.
പുണര്‍തം: കടുത്ത നിരാശാബോധം ഉണ്ടാകാം, ഈശ്വര പ്രാർത്ഥന ഫലം ചെയ്യും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, അപ്രതീക്ഷിത ധനലാഭം, വിദേശ യാത്രാ ശ്രമങ്ങൾ വിജയിക്കും, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, നൂലാമാലകളില്‍ നിന്നും വിടുതല്‍ ലഭിക്കും.
പൂയം: മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും, തൊഴിൽ രംഗത്ത് അവിചാരിത ധന നേട്ടം, കടബാദ്ധ്യതകൾക്ക് ശമനം, ബന്ധുബലം വർദ്ധിക്കും, ആരോഗ്യസ്ഥിതി മെച്ചപ്പെടും, കുടുംബത്തിൽ ക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കും.
ആയില്യം: കലാകാരൻമാർക്ക് കലാ രംഗത്ത് നേട്ടം, പുതിയ സ്ത്രീ സുഹൃത്തുക്കളെ ലഭിക്കും, ശത്രു ശല്യം കുറയും, ശുഭപ്രതീക്ഷ വർദ്ധിക്കും. സന്താനത്തിന്റെ മംഗല്യതടസ്സം മാറും, ശത്രുജയം ലക്ഷ്യമിട്ട് പ്രവർത്തിക്കണം, സാമ്പത്തിക സഹായം ലഭിക്കും, പ്രതിസന്ധികൾ താനെ മാറിക്കൊള്ളും.
മകം: സ്ത്രീസുഖവും ശയനസുഖവും ഇഷ്ട ഭക്ഷണലഭ്യതയും ലഭിക്കും, ചിരകാലാഭിലാഷം നടപ്പിലാകും, വാഹനയോഗം, ശത്രുക്കളെ തോൽപ്പിക്കും, കുടുബ സ്വത്ത് ലഭിക്കാനിടയുണ്ട്, ജീവിത നിലവാരം മെച്ചപ്പെടുത്തും, വ്യക്തിഗത മികവ് കാണിക്കും.
പൂരം: ദൈവാധീനം വർദ്ധിക്കും. ഉല്ലാസപ്രദമായ സാഹചര്യങ്ങൾ ഉടലെടുക്കും, വിവാഹകാര്യത്തിൽ അനുകൂല തീരുമാനം, പുതിയ അറിവുകൾക്കായി പരിശമിക്കും, വിദ്യാർത്ഥികൾക്ക് ഉന്നത വിജയം, തർക്കങ്ങൾ പരിഹരിക്കും, പ്രണയബന്ധം ശക്തിപ്പെടും, ഔഷധ സേവ നിർത്താനാകും.
ഉത്രം: സാമ്പത്തികമായി നല്ല സമയമല്ല, ഈശ്വര ചിന്ത കൊണ്ട് കാര്യങ്ങൾ മാറിമറിയാം. ശത്രുക്കള്‍ മിത്രങ്ങൾ ആകും, ഉണ്ടായിരുന്ന പ്രയാസങ്ങള്‍ മാറും, ധനപരമായ ബുദ്ധിമുട്ട് മാറും, കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും.
അത്തം: അകന്നു നിന്ന ബന്ധുക്കൾ അടുക്കാൻ ശ്രമം നടത്തും, ദാമ്പത്യസുഖവും സന്തോഷവും വർദ്ധിക്കും, നിർമ്മാണ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും, സമ്മാനാദികൾ ലഭിക്കും, അലങ്കാര പണികളിലൂടെ ധനവരവ്, ഭവന വായ്പ ലഭിച്ചേക്കാം, കലാരംഗത്ത് പ്രത്യേക പരിഗണന ലഭിക്കും.
ചിത്തിര: താൽക്കാലികമായിരുന്ന ജോലി സ്ഥിരമാകും, ഔഷധസേവ നിർത്താനും രോഗം ഭേദമാകാനും യോഗം, അന്യവ്യക്തിയുടെ സഹായത്താല്‍ കാര്യങ്ങള്‍ ശരിയാക്കും, പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.
ചോതി: നിർണ്ണായക ഘട്ടങ്ങളിൽ ജീവിത പങ്കാളിയുടെ ബന്ധുക്കൾ സഹായിക്കും, കലാപരമായ കാര്യങ്ങളില്‍ നേട്ടം, വരവ് അധികരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയര്‍ച്ച നേടിത്തരും, പഠനത്തില്‍ കൂടുതൽ മികവ് വച്ചു പുലർത്തും, യാത്രയില്‍ നേട്ടം.
വിശാഖം: പരുഷ വാക്കുകൾ ഒഴിവാക്കുക, ശത്രുക്കൾ വര്‍ദ്ധിക്കും, ജോലി തേടുന്നവര്‍ക്ക് അനുകൂല അറിയിപ്പ് ലഭിക്കും, എല്ലാവരും ശത്രുതയോടെ പെരുമാറും, കോടതി നടപടികൾ നേരിടേണ്ടി വരും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍ വർദ്ധിക്കും.
അനിഴം: വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ശ്രദ്ധ കുറയും, കാർഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക, വാശി, മത്സരബുദ്ധി എന്നിവ ഉപേക്ഷിക്കണം, ആവശ്യത്തിനു മാത്രം പണം ചെലവാക്കുക, സംസാരം വളരെ നിയന്ത്രിക്കണം, സഹായം സ്വീകരിച്ചിരുന്നവർ ശത്രുക്കള്‍ ആകും.
കേട്ട: വ്യാപാരത്തിൽ പൊരുത്തക്കേടുകൾ, വിലപ്പെട്ട രേഖകൾ നഷ്ടപ്പെടാതെ നോക്കണം, പൊതുജനങ്ങളുമായി വാക്കുതര്‍ക്കത്തിൽ ഏർപ്പെടും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, മറ്റുള്ളവരുടെ അപ്രീതി വരാതെ നോക്കണം, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, വസ്തു സംബന്ധമായ തർക്കങ്ങൾ രൂക്ഷമാകും.
മൂലം: സ്ത്രീകള്‍ മൂലം മാനഹാനി സംഭവിക്കും, എല്ലാതരത്തിലുമുള്ള ലഹരിയില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, വിവാദപരമായ കൂട്ട് കെട്ടുകൾ ഒഴിവാക്കുക, സ്വന്തം നിലനിൽപ്പ് സംരക്ഷിക്കണം, പിതൃ ബന്ധുക്കളിൽ നിന്ന് വിഷമപ്പെടുത്തുന്ന അനുഭവങ്ങള്‍ ഉണ്ടാകും, വ്യവഹാരങ്ങളിൽ പ്രയാസങ്ങള്‍ വളരും.
പൂരാടം: വിദേശ യാത്ര തടസ്സപ്പെടും. തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾ, ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങൾ ഒഴിവാക്കണം, രഹസ്യ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.
ഉത്രാടം: ഇടപാടുകളിൽ ചതിവ് പറ്റാതെ നോക്കണം, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രയാസങ്ങൾ ഉണ്ടാകാം, എല്ലാ കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടും.
തിരുവോണം: പൊതുരംഗത്ത് തന്ത്രപ്രധാന പദവിക്ക് യോഗം, ഒരുമയോടെ പ്രവര്‍ത്തിക്കാന്‍ ദമ്പതികള്‍ക്ക് കഴിയും, ശത്രു ജയം, പ്രണയ കാര്യങ്ങളില്‍ സന്തോഷം, കര്‍മ്മരംഗം ഉഷാറാകും, സന്താനങ്ങള്‍ക്ക് ജോലി ലഭ്യത. ബന്ധുക്കളുടെ സഹായത്താൽ കുടുബസമാധാനം, കരാർ ഇടപാടുകൾ വഴി ധനനേട്ടം, കുടുബത്തിലെ അങ്കലാപ്പുകൾ മാറും.
അവിട്ടം: എതിര്‍പ്പുകളെ ഇല്ലാതാക്കി മുന്നേറാന്‍ കഴിയും, ഉദ്ദേശിച്ച കാര്യങ്ങളെല്ലാം നടക്കും, പല വിധത്തിലുള്ള സുഖാനുഭവങ്ങള്‍ ഉണ്ടാകും, ബന്ധുബലം വര്‍ദ്ധിക്കും, സുഹൃത്തുക്കളുടെ തെറ്റിദ്ധാരണ മാറി രമ്യതയിൽ ആകും, ഗുണകരമായ കൂട്ട് കെട്ട് ലഭിക്കും, സമ്പത്ത് രംഗം മെച്ചപ്പെടും, കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും.
ചതയം: സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന തരത്തിൽ അധികാരപരിധി വര്‍ദ്ധിക്കും, പൊതുജനങ്ങളുടെ ആദരവ് നേടും, വിദ്യാവിജയം, ദാമ്പത്യ സുഖം, തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും തിരിച്ചു പിടിക്കാൻ സാധിക്കും.
പൂരുരുട്ടാതി: കുടുംബാങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവിടും, എതിരാളികളുടെ വിമർശനങ്ങളെ മറികടക്കാനാകും, കാര്യങ്ങൾ വിശകലനം ചെയ്യുന്നതിന് ഉള്ള കഴിവുണ്ടാകും, ഊർജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും.
ഉത്രട്ടാതി: കടംവാങ്ങിയ പണം തിരികെ നല്‍കാൻ സാധിക്കും, മാനസികവും ശാരീരികവുമായി ഗുണപ്രദം ആയിരിക്കും, കല്യാണാലോചനകള്‍ വീണ്ടും സജീവമാകും, കുടുംബത്തില്‍ സുഖവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകും.
രേവതി: കുടുംബത്തില്‍ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം, സ്ത്രീകൾക്ക് സാമൂഹിക അംഗീകാരം, ആത്മവിശ്വാസക്കൂടുതല്‍ ആയിരിക്കും, ബന്ധുജനങ്ങൾക്ക് ദുരിതാനുഭവങ്ങള്‍ ഉണ്ടാകും, വരുമാനത്തിന്‍റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം