ചിത്രീകരണം അവസാന ഘട്ടത്തിൽ

പൃഥ്വിരാജും എ.ആർ. റഹ്‌മാനും ഒരുമിച്ചുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ളസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ജോർദാനിലെ വാദിറയിലെ ലൊക്കേഷൻ സന്ദർശിക്കാൻ എത്തിയതായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ എ.ആർ. റഹ്‌മാൻ. ഞങ്ങൾക്ക് പ്രചോദനമേകാനെത്തിയ താരമാരാണെന്ന് നോക്കൂ എന്ന് സമൂഹമാദ്ധ്യമത്തിൽ പൃഥ്വിരാജ് കുറിച്ചു.വർഷങ്ങളുടെ ഇടവേളക്കുശേഷം എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ആടുജീവിതം.ബെന്യാമിന്റെ ആടു ജീവിതം നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. ഈ മാസം ചിത്രീകരണം പൂർത്തിയാവും.മാർച്ച് 31നാണ് പൃഥ്വിരാജും സംഘവും ചിത്രീകരണത്തിനായി അൾജീരിയയിലേക്ക് പുറപ്പെട്ടത്. രണ്ടു വർഷത്തിനുശേഷമാണ് ആടു ജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. 60 ദിവസത്തെ ചിത്രീകരണമാണ് ഈ ഷെഡ്യൂളിൽ. ഇതോടെ ചിത്രീകരണം പൂർത്തിയാവും.ബ്ളെസിയും പൃഥ്വിരാജും ആദ്യമായാണ് ഒന്നിക്കുന്നത്.