k3a

തിരുവനന്തപുരം: പരസ്യരംഗത്ത് നൂതനശൈലികൾ അവലംബിക്കാൻ പുതുതലമുറയെ പ്രാപ്‌തരാക്കാനായി ഡിജിറ്റൽമേഖലയിൽ ട്രെയിനിംഗ് സ്കൂൾ ആരംഭിക്കാൻ തിരുവനന്തപുരം ടെന്നിസ് ക്ളബ്ബിൽ ചേർന്ന കെ3എ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് രാജു മേനോൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി രാജീവൻ എളയാവൂർ, ജോസഫ് ചാവറ, ജോൺസ് വളപ്പില, ദേവൻ നായർ, പ്രസൂൺ രാജഗോപാൽ, ശാസ്‌തമംഗലം മോഹൻ, ലാൽജി വർഗീസ്, വി.വി.രാജേഷ്, സലിം പാവത്തൊട്ടി, മുഹമ്മദ് ഷാ, കെ.വി.കൃഷ്‌ണകുമാർ തുടങ്ങിയവർ സംബന്ധിച്ചു.