കല്ലമ്പലം: പരിസ്ഥിതിയെ തകർക്കുന്ന കെ- റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും കെ- റെയിൽ സർവേയിൽ പ്രതിഷേധിച്ചും കരവാരം പഞ്ചായത്ത് ഓഫീസിലേക്ക് സംസ്ഥാന സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി കരവാരം യൂണിറ്റ് മാർച്ചും ധർണയും നടത്തി. ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം മാർച്ച് ഉദ്ഘാടനം ചെയ്തു. സമരസമിതി മാറാൻകോട്ടുകോണം കൺവീനർ സംഗീത വർണൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ വാരവുമായി ബന്ധപ്പെട്ട് ജൂൺ 5ന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സമര മരങ്ങൾ നട്ട് പരിസ്ഥിതി അവബോധ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സമിതി രക്ഷാധികാരി കെ. ശൈവപ്രസാദ്, വാർഡ് മെമ്പർ ബിജു, ജില്ലാ സമരസമിതി അംഗം എസ്. മിനി, ജില്ലാ കൺവീനർ എ. ഷൈജു, കരവാരം സമരസമിതി യൂണിറ്റ് കൺവീനർ മുരളീന്ദ്രകുമാർ എന്നിവർ സംസാരിച്ചു. ലീന, സുഷ, സജീന, ഷെമീന, രമണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.