meta

ന്യൂയോർക്ക്: ഫേസ്ബുക്ക്, വാട്സ്‌ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെ​റ്റയുടെ ചീഫ് ഓപ്പറേ​റ്റിംഗ് ഓഫീസർ (സി.ഒ.ഒ) ഷെറിൽ സാൻഡ്‌ബെർഗ് (52) രാജിവയ്ക്കുന്നു. ഫേസ്ബുക്കിന്റെ ഉന്നത ഉദ്യോഗസ്ഥനായ ജാവിയർ ഒലിവൻ അടുത്ത സി.ഒ.ഒ ആകും.

ഫേസ്ബുക്ക് പോസ്​റ്റിലൂടെയാണ് ഷെറിൽ രാജിക്കാര്യം അറിയിച്ചത്. മെ​റ്റയുടെ ഡയറക്‌ടർ ബോർഡിൽ തുടരും. സ്ഥാപകനായ മാർക്ക് സക്കർബർഗിന് ശേഷം ഫേസ്ബുക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയാണ് ഷെറിലിന്റേത്. 2008ലാണ് ഷെറിൽ ഫേസ്‌ബുക്കിന്റെ ഭാഗമായത്. ഫേസ്ബുക്കിന്റെ വളർച്ചയിൽ ഷെറിൽ നിർണായക പങ്കുവഹിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഷെറിൽ പറഞ്ഞു.