സർവ്വ സന്നാഹങ്ങളുമായെത്തിയ റഷ്യൻ സേനയെ വെള്ളം കുടിപ്പിക്കുകയാണ് ഉക്രൈൻ. ഇപ്പോൾ സർക്കാർ അനുകൂലികളായ പ്രമുഖർക്ക് നേരെ ചാവേറാക്രമണങ്ങളും സ്ഫോടനങ്ങളും രാജ്യം നടത്തുന്നു. റഷ്യൻ നേതൃത്വമാകട്ടെ ഇതിൽ തെല്ലൊന്നുമല്ല വലയുന്നത്. പ്രമുഖ റഷ്യൻ അനുകൂല രാഷ്ട്രീയക്കാരനായ ആന്ദ്രേ ഷെവ്ചിക്കിന് നേരെയുണ്ടായ ആക്രമണം, മേഖലയിലെ സ്വയം പ്രഖ്യാപിത ഗവർണറും റഷ്യൻ അനുകൂലിയുമായ യെവ്‌ജെനി ബാലിറ്റ്സ്‌കിനു നേരെ ഉണ്ടായ കാർബോംബ് ആക്രമണം തുടങ്ങി ഉക്രെെൻ ഗറില്ലകൾ കളത്തിലിറങ്ങി കഴിഞ്ഞു. റഷ്യയുടെ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയുള്ള ആക്രമണങ്ങളെ ചെറുക്കൻ ഹോളിവുഡ് സിനിമകളിൽ കാണുന്നതരത്തിലുള്ള ഗറില്ലാ പോരാട്ടമാണ് ഡോൺബാസിലും മരിയുപോളിലും നടക്കുന്നത്.

russia-war