കൊച്ചി: യൂകോ ബാങ്ക് പ്രീ-അപ്രൂവ്ഡ് പേഴ്‌സണൽ വായ്‌പകൾ അവതരിപ്പിച്ചു. ശാഖകൾ സന്ദർശിക്കാതെ അഞ്ചുമിനിട്ടിനകം മൊബൈലിലൂടെ വായ്‌പ നേടാമെന്നതാണ് പ്രത്യേകത. അടിയന്തര ആവശ്യമുള്ളവർക്ക് തത്‌ക്ഷണം പ്രീ-അപ്രൂവ്ഡ് വ്യക്തിഗത വായ്‌പകൾ ലഭിക്കും. പ്രീ-ക്ളോഷർ ചാർജുകളില്ലാതെ പലിശ 10 ശതമാനമാണ്.