ഒടുവിൽ ആ ദുഃഖ വാർത്ത എത്തി . ചുണ്ട എന്ന ആ 'അമ്മ ഒറ്റയ്ക്കായിരിക്കുന്നു. .മകളായ് സ്നേഹിച്ച , തന്റെ പ്രാണന്റെ പ്രാണനായിരുന്ന മുത്തുവിനെ ചുണ്ടയ്ക്ക് എന്നെന്നേയ്ക്കുമായ് നഷ്ടപ്പെട്ടിരിയ്ക്കുന്നു ബുധനാഴ്ചയായിരുന്നു ചുണ്ടയുടെ ഏറെ പ്രിയപ്പെട്ട മുത്തു എന്ന വളർത്തു കാട്ടുപന്നി വിട വാങ്ങിയത്. ഇതോടെ വയനാട്ടിലെ ആ അപൂർവ സൗഹൃദ കഥയ്ക്കും വിരാമമായി.

തന്റെ സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ആ അമ്മ പങ്ക് വെച്ചിരുന്നത് മുത്തുവിനോടായിരുന്നു. ചെറുതായിരിക്കുമ്പോൾ അവരുടെ തോളിൽ കിടന്നാണ് അവളുറങ്ങിയിരുന്നത്. മലയാളികൾ ഒന്നടങ്കം ഹൃദയത്തിലേറ്റെടുത്ത ആ അപൂർവ്വ സൗഹൃദ കഥയിലെ കാട്ടുപന്നി "മുത്തു " കഴിഞ്ഞ ബുധനാഴ്ച മരണത്തിന് കീഴടങ്ങി. പകലുറങ്ങാൻ കിടന്ന മുത്തു പിന്നെയുണർന്നില്ല;

kk

ഇവരുടെ സ്നേഹ ഗാഥ ലോകമാദ്യമറിഞ്ഞത്, 2020 ജൂലായിലെ കൗമുദി വാർത്തയിലൂടെയായിരുന്നു. വീട്ടിൽ വെക്കാനൊരു താനും മുത്തുവും ഒത്തുള്ള ചിത്രം വേണമെന്ന് പിന്നീട് കണ്ടപ്പോൾ ആ വാർത്ത പുറം ലോകത്തെ അറിയിച്ച കേരളാ കൗമുദി ഫോട്ടോ ജേര്ണലിസ്റ് കെ ആർ രെമിതിനോട് ചുണ്ട പറഞ്ഞിരുന്നു. പക്ഷേ ചിത്രമെത്തിയപ്പോഴേയ്ക്കും ആ അമ്മ തനിച്ചായ് കഴിഞ്ഞിരിയ്ക്കുന്നു. എങ്കിലും ആ ചിത്രം വലിയൊരാശ്വാസമാണവർക്ക്, കണ്ണിമ ചിമ്മാതെ നോക്കാനും , തലോടാനും , തന്റെ സങ്കടങ്ങൾ പങ്ക് വെയ്ക്കാനും ...