
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസവും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1278 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. 407 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു.
അതേസമയം തൃശൂർ രാമപുരം പൊലീസ് അക്കാഡമിയിൽ 30 പേർക്ക് കൊവിഡ് ബാധിച്ചു. വനിതാ ബറ്റാലിയനിലെയും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെയും പരിശീലനമാണ് ഇവിടെ നടക്കുന്നത്. ഇവർക്കാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് കൂട്ട വ്യാപനത്തെ തുടർന്ന് അക്കാഡമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പരിശീലന പരിപാടികൾ ഒരാഴ്‌ചത്തേയ്ക്ക് നിറുത്തിവച്ചതായി അധികൃതർ അറിയിച്ചു.