kk

കൊച്ചി : കൊച്ചയിൽ നിന്ന് കുവൈറ്റിലേക്ക് പുതിയ വിമാന സർവീസിന് തുടക്കം. ഇന്ത്യൻ എയർലൈനായ ഗോ എയർ ആണ് കൊച്ചിയിൽ നിന്ന് സർവീസ് ആരംഭിച്ചത്. ആഴ്‌ചയിൽ ബുധൻ,​ ശനി ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയിൽ നിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെടുന്ന വിമാനം കുവൈറ്റ് സമയം രാത്രി 10.55ന് അവിടെയെത്തും. തിരികെ കുവൈറ്റിൽ നിന്ന് രാത്രി 11.55ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 7.15നാ.ിരിക്കും കൊച്ചിയിലെത്തുക.

കണ്ണൂർ,​ മുംബയ് എന്നിവിടങ്ങളിൽ നിന്ന് നിലവിൽ ഗോ എയറിന് കുവൈറ്റിലേക്ക് സർവീസ് ഉണ്ട്.

കുവൈത്ത് സർവീസ് ഉദ്ഘാടന ചടങ്ങിൽ ജി.എസ്.എ മേധാവി സലീം മുറാദ്, ജി.എച്ച്.എ പാസഞ്ചർ ഹാൻഡ്‍ലിംഗ് മാനേജർ അബ്ദുറഹ്മാൻ അൽ കൻദരി, ഗോ എയർ ഫസ്റ്റ് സീനിയർ ജനറൽ മാനേജർ ജലീൽ ഖാലിദ്, ഗോ എയർ കുവൈത്ത് ഫസ്റ്റ് മാനേജർ അയ്യൂബ് കളങ്ങോടുമ്മൽ, ഗോ എയർ ഫസ്റ്റ് അക്കൗണ്ട് മാനേജർ മുഷ്താഖ് അലി, ട്രാവൽ പാർട്ണർമാർ, മാധ്യമപ്രവർത്തകർ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.