
സവാളയിൽ അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. പ്ലേറ്റ്ലറ്റ് അടിയുന്നത് തടയാനും സവാള സഹായിക്കും. അതേ പോലെ സവാളയിലെ ക്വർസെറ്റിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മാനസികസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ക്വർസെറ്റിൻ സവാളയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനൊപ്പം, സവാള ചെറുതായി അരിഞ്ഞ് പച്ചയ്ക്ക് കഴിച്ചാൽ ക്വർസെറ്റിന്റെ ഗുണം ലഭിക്കും. സവാളയിൽ കൂടുതലായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, ശരീരകോശങ്ങളുടെ പ്രതിരോധശേഷി കൂട്ടും. 
സവാളയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകളും ഓർഗാനോ സൾഫർ ഘടകങ്ങളും രോഗങ്ങളെ പ്രതിരോധിക്കും. ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാൻ സവാളയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ സഹായിക്കും. മുഖക്കുരു ചികിത്സയ്ക്കും സവാള നല്ലതാണ്.