pinarayi-

തിരുവനന്തപുരം: ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ഹൈഡ്രജൻ കാറിന്റെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ മോട്ടോർ വാഹനവകുപ്പ് എത്തിച്ച ടൊയോട്ട മിറായ് കാറാണ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ വാഹനം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഉപയോഗിക്കുന്നത്. കാർബൺ രഹിത ഹൈഡ്രജൻ ഇന്ധനമാക്കി പ്രവർത്തിക്കുന്ന വാഹനത്തിൽ ഒരു തവണ ഇന്ധനം നിറച്ചാൽ 650 കിലോമീറ്റർ സഞ്ചരിക്കാനാകും. അഞ്ച് കിലോഗ്രാമാണ് ടാങ്ക് കപ്പാസിറ്റി.