hibi-edan

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡുനില യു ഡി എഫിന് അനുകൂലമായ സാഹചര്യത്തിൽ പ്രതീക്ഷയിലാണ് ഓരോ നേതാക്കളും. ഉമ തോമസിന്റെ ലീഡ് ഉയരുന്ന സാഹചര്യത്തിൽ തൃക്കാക്കരയിലെ 'ഒറിജിനൽ ക്യാപ്റ്റന്' അഭിവാദ്യമർപ്പിച്ചിരിക്കുകയാണ് ഹൈബി ഈഡൻ എം പി. ഫേസ്ബുക്കിൽ വി ഡി സതീശനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. 'പിന്നിൽ ചേർന്ന് നടക്കാൻ ഇഷ്ടമാണ്..ക്യാപ്റ്റൻ (ഒറിജിനൽ) ' എന്ന് അദ്ദേഹം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം മറ്റ് പ്രമുഖ നേതാക്കളെത്തിയായിരുന്നു തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിക്കായി പ്രചരണം നടത്തിയിരുന്നത്.

അതേസമയം, 10000ത്തിലധികം വോട്ടിന് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ വോട്ട് നില കുതിച്ചുയരുകയാണ്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷച്ചിനേക്കാൾ ലീഡാണ് ലഭിച്ചിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയർത്തുകയാണ്.

പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്...

ക്യാപ്റ്റൻ (ഒറിജിനൽ)♥️

Posted by Hibi Eden on Thursday, 2 June 2022