snake-bite-

പാമ്പുകടിയേറ്റാൽ തെറ്റായ പ്രതിരോധമുറകൾ സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോക്ടർമാർ. കടിയേറ്റയാളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതിനാണ് പ്രാധാന്യം. കടിച്ച ഭാഗത്ത് ബ്‌ളേഡ് കൊണ്ട് വരഞ്ഞ് ചോര കളഞ്ഞാൽ വിഷം പോകുമെന്നത് തെറ്റിദ്ധാരണയാണ്. മുറിവിന്റെ സ്വഭാവം എളുപ്പം അറിയാൻ ഇത് തടസമാകും. ചുണ്ടുകൾ കൊണ്ട് രക്തം വലിച്ചെടുക്കുന്നതും അപകടമാണ്. വലിച്ചെടുക്കുന്നയാളുടെ ഉള്ളിൽ വിഷാംശം ചെല്ലാം. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് നന്നായി കഴുകുക.

കടിച്ച പാമ്പിനെ കൊണ്ടുപോയാൽ ഡോക്ടർമാർക്ക് വേഗം തിരിച്ചറിയാനാകും. തല്ലിച്ചതച്ചാൽ പ്രയാസമാകും. ജീവനോടെ കൊണ്ടുപോകരുത്. കാഷ്വാലിറ്റിയിൽ വച്ച് പാമ്പ് ചാടിപ്പോയ അനുഭവങ്ങളുമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. പരിഭ്രമിച്ച് ഓടിയാൽ ശരീരത്തിൽ വേഗം വിഷം പടരും. വാഹനത്തിൽ ഉടൻ ആശുപത്രിയിലെത്തിക്കുകയാണ് വേണ്ടത്.

വേണ്ടതും വേണ്ടാത്തതും