
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലീഡുനില യുഡിഎഫിന് അനുകൂലമായ സാഹചര്യത്തിൽ പ്രതികരണവുമായി സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ.
'ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഫലം തികച്ചും അപ്രതീക്ഷിതമാണ്. ജനവിധി എന്നത് ജനങ്ങളുടെ അഭിപ്രായമാണ് അത് ഞങ്ങൾ അംഗീകരിക്കുന്നു. കഴിഞ്ഞ ഒരു മാസം മണ്ഡലത്തിൽ പാർട്ടി നടത്തിയ പ്രവർത്തനങ്ങളുടെ രീതി വച്ച് ഇങ്ങനെ സംഭവിക്കേണ്ടതല്ല. അവിശ്വസിനീയമാണെങ്കിലും ഈ പരാജയം ഞങ്ങൾ അംഗീകരിക്കുന്നു. മുഖ്യമന്ത്രി നേരിട്ടല്ല, ഇലക്ഷൻ നയിച്ചത് ഞങ്ങൾ തന്നെയാണ്.'- സി എൻ മോഹനൻ പറഞ്ഞു.
അതേസമയം, 12,000ത്തിലധികം വോട്ടിന് യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ വോട്ട് നില കുതിച്ചുയരുകയാണ്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷച്ചിനേക്കാൾ ലീഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയർത്തുകയാണ്.