anna

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിലും ചർച്ച കൊഴുക്കുകയാണ്. ഇപ്പോഴിതാ ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡന്റെ വീഡിയോയും ചർച്ചയായി.

കണ്ടം റെഡിയല്ലേ എന്ന ക്യാപ്ഷനോടെയാണ് അവർ വീഡിയോ പങ്കുവച്ചത്. അപ്പൊഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്..,ഇങ്ങട് പോരണ്ടാ പോരണ്ടാന്ന് എന്ന പാട്ടും പാടി കൈയടിച്ച് ചുവട് വച്ചാണ് അന്ന സന്തോഷം പങ്കിട്ടിരിക്കുന്നത്.

യുഡിഎഫ്, ഉമ തോമസ്, കോൺഗ്രസ്, കോൺഗ്രസ് തന്നെടാ തുടങ്ങിയ ഹാഷ് ‌ ടാഗുകളും നൽകിയിട്ടുണ്ട്. നിലവിൽ ഉമാതോമസിന്റെ ലീഡ് 12414 ആണ്. രാവിലെ എട്ടുമണിയോടെയാണ് വാേട്ടെണ്ണൽ തുടങ്ങിയത്.