v-d-satheesan

കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പിച്ചതോടെ പാർട്ടി പ്രവർത്തകരെല്ലാം സോഷ്യൽ മീഡിയയിലും ആഘോഷം പൊടിപ്പൊടിക്കുന്നുണ്ട്. 12000ൽ അധികം വോട്ടിനാണ് ഉമാ തോമസ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്.

ഈ സാഹചര്യത്തിൽ അനിൽ അക്കരെയുടെ ഫേസ്‌ബുക്ക് പോസ്റ്റും ശ്രദ്ധേയമാവുകയാണ്. കേരള ടീമിന്റെ ക്യാപ്ടൻ മാറിയെന്നും ഇനി വി ഡി സതീശന്റെ നിലാപാടുകളാണ് കേരളം കാണുകയെന്നും അദ്ദേഹം പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. വി ഡി സതീശന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...

കേരളടീമിന്റെ ക്യാപ്റ്റൻ മാറി

വി ഡി സതീശൻ ഒറ്റപ്പേര്

ഇനി സതീശന്റെ നിലപാടുകൾ

പി ടി തുടങ്ങിവെച്ച തീവ്ര മതേതരത്വം.

പ്രകൃതി സൗഹൃദം. തീവ്ര ജനാധിപത്യം.

കേരളം പിന്തുണയ്ക്കും