uma-thomas-kv-thomas

കൊച്ചി: കേരളം ആവേശത്തോടെ കാത്തിരുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഉമ തോമസ് ചരിത്ര വിജയത്തിലേക്ക് കുതിക്കുമ്പോൾ പ്രതികരണവുമായി കെ വി തോമസ്.

'ഉമയെ പ്രത്യേകം അഭിനന്ദിക്കുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സിപിഎമ്മും ഇടത് മുന്നണിയുമാണ് പഠിച്ച് ഇനി എന്ത് ചെയ്യണമെന്ന് ആലോചിക്കേണ്ടത്. കെ റെയിൽ വേണ്ടവിധത്തിൽ ചർച്ച ചെയ്തിട്ടുണ്ടാവില്ല. എനിക്കെതിരെയുള്ള വിമർശനം ഞാൻ കണ്ണൂർ പോയത് മുതൽ തുടങ്ങിയതാണ്. സഭ്യമായ ഭാഷയിലും ചിലപ്പോൾ അസഭ്യമായ ഭാഷയിലും അവർ പറയുന്നുണ്ട്. ഇതൊക്കെ സ്വാഭാവികമാണ്. ഞാൻ എന്നും വികസനത്തോടൊപ്പമാണ്. കേരളം ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. എറണാകുളത്തെ ട്രാഫിക് പ്രശ്നങ്ങളും വെള്ളക്കെട്ടും പരിഹരിക്കപ്പെടുന്നില്ല.ഇതിനെല്ലാം പരിഹാരം കണ്ടെത്തണം.'- കെ വി തോമസ് പറഞ്ഞു.

അതേസമയം, 15,000ത്തിലധികം വോട്ടിന് ഉമ തോമസിന്റെ വോട്ട് നില കുതിച്ചുയരുകയാണ്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷച്ചിനേക്കാൾ ലീഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയർത്തുകയാണ്.