
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. എഴുത്തുകാരിയും ഇടതു സഹയാത്രികയുമായ ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റും ശ്രദ്ധിക്കപ്പെട്ടു.
എല്ലാം ശരിയാക്കാൻ ഒരു ചെറിയ കിഴുക്ക് ആവശ്യമായിരുന്നുവെന്നും അത് കിട്ടിയെന്ന് കണ്ടാൽ മതിയെന്നുമാണ് അവർ കുറിച്ചത്. ജനങ്ങളുടെ ഈ ഇടപെടൽ നിസാരമായി കാണരുതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...
എല്ലാം ശരിയാക്കാൻ ഒരു ചെറിയ " കിഴുക്ക്" ആവശ്യമായിരുന്നു. അത് കിട്ടി എന്നു കണ്ടാൽ മതി. അത്രേയുള്ളു. തിരഞ്ഞെടുപ്പുകളിലെ ജനങ്ങളുടെ ഇടപെടൽ നിസ്സാരമായി കാണരുത്. അത് താക്കീതാണ് .. മുന്നറിയിപ്പാണ്..
അതേസമയം, യുഡിഎഫ് സ്ഥാനാർത്ഥി ഉമാതോമസ് 15000 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. യു ഡി എഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യു ഡി എഫ് പ്രതീക്ഷച്ചിനേക്കാൾ ലീഡാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്.