jo-joseph

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ പ്രതികരണവുമായി എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ്.

'വിജയിക്ക് അനുമോദനം. പാർട്ടി ഏൽപ്പിച്ച ജോലി കഴിയുന്നത്രും ആത്മാർത്ഥമായി ചെയ്തു. തിരഞ്ഞെടുപ്പിനെ വ്യക്തിപരമായി കണ്ടിട്ടില്ല. വോട്ടെണ്ണൽ പൂർത്തിയായ ശേഷം മറ്റു കാര്യങ്ങൾ പാർട്ടി പരിശോധിക്കും. ഈ നിമിഷം വരെ ആത്മവിശ്വാസമുണ്ടായിരുന്നു. രാഷ്ട്രീയത്തിനതീതമായി കൂടെനിന്ന എല്ലാവർക്കും നന്ദി. പരാജയത്തിൽ വ്യക്തിപരമായി അഭിപ്രായം പറയേണ്ട കാര്യമില്ല വോട്ടെണ്ണൽ പൂർത്തിയായ ശേഷം പാർട്ടി തന്നെ ഇക്കാര്യം പരിശോധിക്കും. പരാജയം പൂർണമായും അംഗീകരിക്കുന്നു. കാരണങ്ങൾ പരിശോധിക്കാൻ ഇനിയും സമയമുണ്ട്. ഒരു പരാജയം കൊണ്ടുമാത്രം പാർട്ടി പുറകോട്ട് പോകില്ല. തൃക്കാക്കരയുടെ ഹൃദയം ഉമ കീഴടക്കിയത് വളരെ നല്ല കാര്യമാണ്. തോൽവി അപ്രതീക്ഷിതമായിരുന്നു '- ജോ ജോസഫ് പറഞ്ഞു.

അതേസമയം, 23,000ത്തിലധികം വോട്ടിന് ഉമ തോമസിന്റെ വോട്ടുനില കുതിച്ചുയരുകയാണ്.