uma-thomas

കൊച്ചി: കേരളത്തിൽ തിരഞ്ഞെടുപ്പ് ചൂടേറുമ്പോൾ ആവേശം കൊള്ളിക്കുന്നതിനായി പാരഡി ഗാനങ്ങളുമായെത്തുന്ന അബ്‌‌ദുൾ ഖാദർ കാക്കനാട് ഇത്തവണയും പതിവ് തെറ്റിച്ചില്ല. എന്നാൽ ഇത്തവണ വിജയപ്രഖ്യാപനത്തിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് പാരഡി ഗാനങ്ങളുടെ രാജാവെന്നറിയപ്പെടുന്ന അബ്‌‌ദുൾ ഖാദർ പാട്ടൊരുക്കിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനായാണ് അദ്ദേഹം പാട്ട് ഒരുക്കിയിരിക്കുന്നത്.

abdul-khadar

കൊച്ചിക്കാരനായ അബ്ദുൾ ഖാദർ കേരളീയർക്ക് പുതുമുഖമല്ല. 1990 മുതൽ മുന്നണിഭേദമന്യേ അബ്ദുൾ ഖാദർ തിരഞ്ഞെടുപ്പിലേക്കായി പാട്ട് എഴുതുകയും റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. ഹിറ്റ് സിനിമാ പാട്ടുകൾ, ആൽബം പാട്ടുകൾ, നാടോടി ഗാനങ്ങൾ, മാപ്പിളപ്പാട്ട്, ഇതരഭാഷാ ഗാനങ്ങൾ എന്നിവയാണ് പാരഡിക്കായി ഉപയോഗിക്കുന്നത്.

ഉമ തോമസിനായി ഒരുക്കിയ വിജയഗാനം ഫേസ്ബുക്കിലൂടെയാണ് അബ്‌‌ദുൾ ഖാദർ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

തൃക്കാക്കരയിലെ വോട്ടെണ്ണും മുമ്പേ ആഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കാനുള്ള ഗാനവും റെഡി. ഉമ തോമസ് വിജയിക്കുമെന്ന കാര്യത്തിൽ തൃക്കാക്കരയിലെ യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ''ബോലോ തരാ രാരാ'' എന്ന പഞ്ചാബി ഗാനത്തിന്റെ ഈണത്തിൽ നാളെത്തേക്ക് മുൻകൂട്ടിയൊരുക്കിയ വിജയഗാനമിതാ.