വൻകിട ഹോട്ടലുകളിൽ നിന്നടക്കം ഉപയോഗിച്ച ഭക്ഷ്യ എണ്ണ ശേഖരിച്ച് കൊണ്ടുപോകാൻ ഏജൻസികളുണ്ട്. ബയോ ഡീസൽ നിർമ്മിക്കുവാനാണ് ഈ എണ്ണ ഉപയോഗിക്കുന്നത്. കേരളത്തിൽ കാസർകോട് അനന്തപുരത്താണ് പഴകിയ ഭക്ഷ്യ എണ്ണയിൽ നിന്നും ജൈവ ബയോ ഡീസൽ നിർമ്മിക്കുന്ന പ്ലാന്റുള്ളത്. എന്നാൽ ഏജൻസികൾ ഹോട്ടലുകളിൽ നിന്നും ശേഖരിക്കുന്ന പഴകിയ എണ്ണ വീണ്ടും മറ്റ് ഹോട്ടലുകളിലും, വിളക്കെണ്ണയായും ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. ഈ വാദത്തിന്റെ നിജസ്ഥിതി അറിയുന്നതിനും കൂടിയാണ് ഇപ്പോൾ പരിശോധന കടുപ്പിക്കുന്നത്.

cooking-oil-