
സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലീ ഒരുക്കുന്ന ജവാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ റിലീസായി. ചിത്രത്തിന്റെ ടൈറ്റില്‍ അനൗൺസ്‌മെന്റ് ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തതിരുക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിക്കുന്നത്.
നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. നയന്‍താരയും ആദ്യമായാണ് ഒരു ബോളിവുഡ് ചിത്രത്തിൽ വേഷമിടുന്നത്.

ചിത്രത്തിൽ ഷാരൂഖ് ഇരട്ടവേഷത്തിൽ എത്തുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് നായകനായെത്തിയ തെറി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങളും ആര്യയെ കേന്ദ്ര കഥാപാത്രമായി രാജാ റാണിയും ഒരുക്കിയത് അറ്റ്ലീയാണ്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' എന്ന ചിത്രമായ ഷാരൂഖിന്റെതായി പുറത്തിറങ്ങാനുള്ലത്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.