കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതിഥി താരമായി സൂര്യ ചിത്രത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്.
മാനഗരം, കെെതി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ലോകേഷ് കനകരാജ് വിക്രം ഒരുക്കുന്നത്. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രാഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിർവഹിക്കുന്നു. സിനിമ പൊളി പടമാണെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ആരാധകർ പറയുന്നത്.
