പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങൾ നിർമിച്ചു കൂട്ടുന്ന വന്‍കിട ആയുധങ്ങൾ വിറ്റഴിക്കാൻ ഉണ്ടാക്കിയെടുക്കുന്ന യുദ്ധങ്ങളും, ഭീകര ആക്രമണങ്ങളും, വിമത പടയൊരുക്കങ്ങളും ഇന്ന്. ലോകത്തു സർവ സാധാരണം.

റഷ്യ ഉക്രൈനെ കീഴ്പ്പെടുത്താൻ എത്തിയപ്പോൾ ഉക്രൈന് ആയുധങ്ങൾ നൽകാൻ അമേരിക്കയും കാട്ടിയ ആവേശം ആയുധങ്ങൾ യഥാ സമയം വിറ്റഴിച്ചു പണമുണ്ടാക്കണം. ആക്രമിക്കപ്പെടുന്ന പ്രദേശങ്ങളുടെ ഉപഗ്രഹങ്ങൾ നൽകുന്ന തത്സമയ ദൃശ്യങ്ങൾ ഇന്നത്തെ യുദ്ധത്തിന് എരിവ് കൂട്ടുന്നു. കാണികള്‍ തങ്ങളുടെ കൈയിലെ സ്‌ക്രീനില്‍ ഇത് ആസ്വദിക്കുമ്പോള്‍ നുറു കണക്കിന് യുവ സൈനികര്‍ ഓരോ ദിവസം പടനിലങ്ങളില്‍ പൊലിഞ്ഞു പോവുകയാണ്.