
മാഡ്രിഡ്: ജർമ്മൻ ഡിഫൻഡർ അന്റോണിയോ റൂഡിഗർ ചെൽസിയിൽ നിന്ന് യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിലേക്ക് ചേക്കേറി. ഫ്രീ ട്രാൻസ്ഫർ ആയാണ് നാലു വർഷത്തെ കരാറിൽ റൂഡിഗർ റയലിൽ എത്തിയത്. 29 കാരനായ റൂഡിഗർ 2017 ലാണ് എ.എസ് റോമയിൽ നിന്നും ചെൽസിയിൽ എത്തുന്നത്. 2014 മുതൽ ജർമൻ ദേശീയ ടീമംഗമായ റൂഡി ഗർ രാജ്യത്തിനായി 50 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്.
ചെൽസിക്കായി 200 ലേറെ മത്സരങ്ങളിൽ കളത്തിലിറങ്ങിയ റൂഡിഗർ ഇംഗ്ലീഷ് ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് , യൂറോപ്പ ലീഗ്, എഫ്.എ കപ്പ് , യു.ഇ.എഫ്.എ സൂപ്പർ കപ്പ് എന്നീ കിരീട നേട്ടങ്ങളിൽ എല്ലാം പങ്കാളി ആയിട്ടുണ്ട്.