riyas

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനവിധി അംഗീകരിക്കുന്നു. തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്‌ക്കുന്നവരല്ല എൽഡിഎഫെന്നും കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനവിധി അംഗീകരിക്കുന്നു.

2021 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ എൽഡിഎഫിന് വോട്ട് വർദ്ധിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങൾ എല്ലാം വിശദമായി തന്നെ LDFനേതൃത്വം പരിശോധിക്കും.

തിരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എൽഡിഎഫ്.

25016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ഉമാതോമസ് വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതൽ വ്യക്തമായ ലീഡാണ് അവർ നേടിയിരുന്നത്. 47752 വോട്ടുകൾ എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫും 12955 വോട്ടുകൾ ബി ജെ പി സ്ഥാനാർത്ഥിയും നേടി.

post