
കുട്ടികളുടെ സുരക്ഷിതത്വം ഇതിവൃത്തമാക്കി അവതരിപ്പിക്കുന്ന ആദിയും അമ്മുവുംഎന്ന ചിത്രം വിൽസൺ തോമസ്, സജി മംഗലത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ആദി, ആവ്‌നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ, ബാലാജി ശർമ്മ, ജോണി, സജി സുരേന്ദ്രൻ, എസ്. പി. മഹേഷ്, അഞ്ജലി നായർ, ഷൈനി കെ. അമ്പാടി എന്നിവരാണ് ചിത്രീകരണം പൂർത്തിയായ ചിത്രത്തിലെ താരങ്ങൾ. അഖിൽ ഫിലിംസിന്റെ ബാനറിൽ സജി മംഗലത്താണ് നിർമ്മാണം. ഛായാഗ്രഹണം അരുൺ ഗോപിനാഥ്. പി.ആർ.ഒ അജയ് തുണ്ടത്തിൽ