audust

പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ജെബിത അജിത് നിർമിക്കുന്ന ആഗസ്റ്റ് 27 ഡോ. അജിത് രവി പെഗാസസ് സംവിധാനം ചെയ്യുന്നു. ഷിജു അബ്‌ദുൾ റഷീദ്, ജസീല, എം .ആർ ഗോപകുമാർ, സജിമോൻ പാറയിൽ, നീന കുറുപ്പ്, താര കല്യാൺ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദ്വിഭാഷാ ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രീകരണം തിരുവനന്തപുരം, കൊച്ചി ,മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. കുമ്പളത്തു പദ്മകുമാർ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിവഹിക്കുന്നത് കൃഷ്ണ പി.എസ് ആണ്. കുടുംബബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വാർത്താപ്രചാരണം: പി ശിവപ്രസാദ്.