nazriya

നസ്രി​യ​യു​ടെ​ ​ക്യൂ​ട്ട് ​ലു​ക്ക് ​ചി​ത്ര​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ത​രം​ഗ​മാ​വു​ന്നു.​ ​സെ​ലി​ബ്രി​റ്റി​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​അ​ഡ്രി​ൻ​ ​സെ​ക്വ​ര​ ​ആ​ണ് ​ചി​ത്രം​ ​പ​ക​ർ​ത്തി​യ​ത്.​ ​നീ​ര​ജ് ​കോ​ന​യാ​ണ് ​സ്റ്റൈ​ലി​സ്റ്റ്.​ ​സാ​ക്ഷ​ ​ആ​ന്റ് ​കി​ന്നി​ ​ആ​ണ് ​ഡി​സൈ​ന​ർ.​
​ചി​ത്രം​ ​ത​രം​ഗ​മാ​യ​തോ​ടെ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ,​ ​പ്ര​യാ​ഗ​ ​മാ​ർ​ട്ടി​ൻ,​ ​അ​ന്ന​ ​ബെ​ൻ,​ ​എ​സ്‌​ത​ർ,​ ​അ​ഹാ​ന,​ ​മേ​ഘ്‌​ന​രാ​ജ്,​ ​സാ​നി​യ​ ​അ​യ്യ​പ്പ​ൻ,​ ​ത​ൻ​വി​റാം,​ ​മാ​ല​ ​പാ​ർ​വ​തി​ ​തു​ട​ങ്ങി​യ​വ​ർ​ ​ക​മ​ന്റു​കളുമായി ​എ​ത്തി​.​ബാ​ല​താ​ര​മാ​യി​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​എ​ത്തി​യ​ ​ന​സ്രി​യ​ ​ടോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​ത്തി​ലാ​ണ്.​ ​അ​ന്റെ​ ​സു​ന്ദ​രാ​നി​കി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ടോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റം.​ ​ജൂ​ൺ​ 10​ന് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നാ​നി​ ​ആ​ണ് ​നാ​യ​ക​ൻ.