prema

മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​വീ​ണ്ടും​ ​വ​രാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​ക​ന്ന​ട​ ​താ​രം​ ​പ്രേ​മ.​ ​വർഷങ്ങൾക്കു മുൻപ് മോ​ഹ​ൻ​ലാ​ലി​നെ​ ​നാ​യ​ക​നാ​ക്കി​ ​സു​രേ​ഷ് ​കൃ​ഷ്ണ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ദ​ ​പ്രി​ൻ​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തി​യ​ ​താ​ര​മാ​ണ് ​പ്രേ​മ.​ ​ദൈ​വ​ത്തി​ന്റെ​ ​മ​ക​ൻ​ ​സി​നി​മ​യി​ൽ​ ​ജ​യ​റാ​മി​ന്റെ​ ​നാ​യി​ക​യാ​യും​ ​അ​ഭി​ന​യി​ച്ചു.​ ​പി​ന്നീ​ട് ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചി​ല്ല.​ 2006​ ​ൽ​ ​ബി​ന​സു​കാ​ര​ൻ​ ​ജീ​വ​ൻ​ ​അ​പ്പാ​ച്ചു​വി​നെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ ​പ്രേ​മ​ ​വെ​ള്ളി​ത്തി​ര​യോ​ട് ​വി​ട​ ​പ​റ​യു​ക​യാ​യി​രു​ന്നു.​ 2016​ ​ൽ​ ​വി​വാ​ഹ​ ​മോ​ചി​ത​യാ​യ​ ​പ്രേ​മ​ ​തെ​ലു​ങ്കി​ലും​ ​ക​ന്ന​ട​യി​ലും​ ​ഇപ്പോൾ സ​ജീ​വ​മാ​ണ് .​ ക​ന്ന​ട​യി​ൽ​ ​വെ​ഡ്ഡിം​ഗ് ​ഗി​ഫ്റ്റ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​അ​വ​സാ​നം​ ​അ​ഭി​ന​യി​ച്ച​ത്.​ ​മ​ല​യാ​ള​ത്തി​നൊ​പ്പം​ ​ത​മി​ഴി​ലും​ ​അ​ഭി​ന​യി​ക്കാ​നാ​ണ് ​പ്രേ​മ​യു​ടെ​ ​തീ​രു​മാ​നം.