
ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ജയ ജയ ജയ ജയഹേ കൊല്ലത്ത് ആരംഭിച്ചു. അജുവർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സദ, ഹരീഷ് പെങ്ങൻ എന്നിവരാണ് കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കോമഡി എന്റർടെയ്നറിലെ മറ്റ് താരങ്ങൾ. ജാനേമന്നിന്റെ വലിയ വിജയത്തിനുശേഷം ചിയേഴ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യറും ഗണേഷ് മേനോനും ചേർന്നാണ് നിർമ്മാണം. സംവിധായകൻ വിപിൻദാസും നാഷിദ് മുഹമ്മദും ചേർന്നാണ് രചന, ഛായാഗ്രഹണം ബബ്ളു അജു, എഡിറ്റർ ജോൺ കുട്ടി.