ഇന്ത്യയുടെ നിരവധി കടല്‍ യോദ്ധാക്കളുടെ ആസ്ഥാനമാണ് യുദ്ധക്കപ്പലുകള്‍. നാവികസേനയിലെ കപ്പലിനെ ഒരു ജീവനുള്ള വസ്തുവായാണ് യുദ്ധ വീരന്മാര്‍ കണക്കാക്കുന്നത്. യുദ്ധക്കപ്പലുകളുടെ ഡീകമ്മീഷന്‍ വളരെ ഔപചാരികമാണെങ്കിലും കപ്പലിലെ നാവികര്‍ക്കും പ്രത്യേകിച്ച് നാവിക സേനയ്ക്കും അത്രയേറെ വൈകാരികമായ ചടങ്ങാണ്. ഇതുസംബന്ധിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ നാവിക സേനാ കപ്പലുകളായ ഐ.എന്‍.എസ് അക്ഷയും ഐ.എന്‍.എസ് നിശാങ്കും 32 വര്‍ഷത്തെ സേവനങ്ങള്‍ക്ക് ശേഷം ജൂണ്‍ 3 ന് ഡീ കമ്മീഷന്‍ ചെയ്യുമെന്ന് നാവികസേന ഔദ്യോഗികമായി അറിയിച്ചു.
