astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ജൂൺ 4 - 1197 ഇടവം 21 ശനിയാഴ്ച .

( രാത്രി 9 മണി 54 മിനിറ്റ് 27 സെക്കന്റ് വരെ പൂയം ശേഷം ആയില്യം നക്ഷത്രം)

അശ്വതി: സ്ത്രീജനങ്ങൾക്ക് നല്ല പുരുഷ സുഹൃത്തുക്കളെ ലഭിക്കും. ദൈവാധീനം വർദ്ധിക്കും, വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നല്ല ആനുകൂല്യങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്, ശുഭകരമായ പല വാർത്തകളും കേൾക്കും, ധനപരമായ നേട്ടങ്ങൾ ഉണ്ടാകും.

ഭരണി: കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള സാദ്ധ്യത ഉണ്ടാകും. സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.

കാര്‍ത്തിക: ശത്രുക്കൾ ദുർബലർ ആകും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ നേട്ടങ്ങൾ സുഹൃത്തുക്കൾ വഴി പ്രതീക്ഷിക്കാം. കുടുംബസമാധാനം, ആത്മവിശ്വാസക്കൂടുതല്‍, പ്രയത്നങ്ങൾ സഫലമാകും.

രോഹിണി: ചെലവുകൾ വർദ്ധിച്ചുവരും. ചില അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാദ്ധ്യത. പ്രണയകാര്യങ്ങളിൽ നിരാശയുണ്ടാകും. കുടുംബത്തിലെ അംഗങ്ങളുമായി വാക്ക് തർക്കത്തിന് സാദ്ധ്യത കാണുന്നുണ്ട്.

മകയിരം: മാനസികമായ ഉന്മേഷം അനുഭവപ്പെടും. സുഖവർദ്ധനവ് ഉണ്ടാകും, ബന്ധുജനങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. ഉത്തമമായതും ഉപയോഗപ്രദവുമായ അറിവുകൾ ലഭിക്കും, ആരോഗ്യസ്ഥിതി തൃപ്തികരം ആയിരിക്കും.

തിരുവാതിര: ശത്രുക്കളുടെ ശല്യം ഉണ്ടാകാം. ചെറുപ്രായത്തിൽ ഉള്ളവർക്ക് രോഗസാദ്ധ്യത കൂടുതലായി കാണുന്നുണ്ട്. വിരഹദുഃഖം അനുഭവിക്കാൻ സാദ്ധ്യത കാണുന്നു. സർക്കാർ നിന്നും കാര്യസാദ്ധ്യത്തിന് വേണ്ടി യാത്രകൾ ചെയ്യേണ്ടി വരും.

പുണര്‍തം: മാനസിക ഉല്ലാസം ലഭിക്കുന്ന പുതിയ മേഖലകളിൽ എത്തിപ്പെടും. രോഗഭയം ഉണ്ടാവുകയും ചെയ്യാം. ബന്ധുസമാഗമം ഇഷ്ടഭക്ഷണം യോഗം, മാനസിക സംതൃപ്തിയുള്ള വാർത്തകൾക്ക് സാദ്ധ്യത കാണുന്നു.

പൂയം: ആരോഗ്യം, ഐശ്വര്യം ,സന്തുഷ്ടി, ബന്ധുഗുണം ധനനേട്ടം എന്നിവ അനുഭവിക്കാൻ യോഗം കാണുന്നുണ്ട്. അനാവശ്യ സുഹൃത്ത് ബന്ധങ്ങൾ ഒഴിവാക്കുക, ഉദരസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട് .

ആയില്യം: സർവകാര്യങ്ങളും സാധിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകും. സന്താന ഭാഗ്യം, ഭക്ഷണം, വസ്ത്രം, ആഭരണങ്ങൾ, ഭൂമി എന്നിവയ്ക്ക് യോഗം കാണുന്നു. അദ്ധ്യാപകരിൽ നിന്ന് സ്നേഹസമ്പന്നമായ ആശീർ വാദം ലഭിക്കും.

മകം: പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും. കടബാദ്ധ്യത വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. കലഹപ്രവണത ഭയം എന്നിവ ഉണ്ടാകാം. അമിതമായ ആഗ്രഹങ്ങൾ കാര്യതടസ്സംത്തിന് വഴി വഴിവച്ചേക്കാം.

പൂരം: വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മുതിർന്നവരുടെ സഹായം ലഭിക്കും. പല കാര്യങ്ങളും ഊർജ്ജസ്വലമായി ചെയ്തുതീർക്കാൻ കഴിയും. ഉപരിപഠന മേഖലയിൽ തടസ്സങ്ങൾ ഉണ്ടായിരുന്നവർക്ക് തടസ്സങ്ങൾ മാറിവരും.

ഉത്രം: ധനലാഭം കുടുംബത്തിലും ബന്ധുക്കൾക്കും അഭിവൃദ്ധി, വസ്ത്ര ലാഭം, ശത്രുക്ഷയം, ചെലവുകൾ വർദ്ധിക്കും. ലോണിനു ശ്രമിക്കുന്നവർക്കു ലോൺ ലഭിക്കാനുള്ള സാദ്ധ്യത വർദ്ധിക്കും.

അത്തം: സർക്കാർ തൊഴിൽമേഖലകളിൽ വിജയം കൈവരിക്കും. ദൈവാധീനം ഉണ്ടാകും ശത്രുക്കൾക്ക് നാശവും ശത്രു ക്ഷയവും ഉണ്ടാകും. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ദിനം അനുകൂലമല്ല. അടുത്ത ബന്ധുക്കൾ ശത്രുക്കൾ ആകാനുള്ള സാദ്ധ്യത.

ചിത്തിര: വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ആശ്വാസം അനുഭവപ്പെടും. വിദ്യാർത്ഥികളെ സംബന്ധിച്ച് ഓർമ്മക്കുറവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. സ്ഥാനമാനങ്ങൾ ലഭിക്കും. ശത്രുക്കൾ ഒഴിഞ്ഞു പോകും.

ചോതി : ധനസമൃദ്ധിയുണ്ടാകും, അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികവ് പ്രതീക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകൾ ചെയ്യുന്നവർക്ക് ഉത്തമ ദിനം.

വിശാഖം: യാത്രകൾ അനുകൂലഫലങ്ങൾ തരും. തൊഴിൽമേഖലയിൽ ലാഭവിഹിതം വർദ്ധിക്കും. ധൈര്യം ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും.വിവാഹാദി കാര്യങ്ങളിൽ തീരുമാനം ആകും.

അനിഴം: തൊഴിൽമേഖലയിൽ സ്ഥാനചലനങ്ങൾ കാണുന്നുണ്ട്. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കാം. സുഖാനുഭവങ്ങൾക്ക് സാദ്ധ്യതയുണ്ട്. ശയനസുഖം ഇഷ്ടഭക്ഷണയോഗം സന്താനഗുണം വിദ്യാ ഗുണം എന്നിവയുണ്ട്, ചെലവുകൾ വർദ്ധിക്കും.

കേട്ട: വളരെക്കാലമായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഈശ്വരാനുഗ്രഹം കൊണ്ട് നേരെയായി വരും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടതായി വരും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള വാക്കുതർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

മൂലം: പണം ചെലവാകാനുള്ള വഴി കാണുന്നു. ഇരുചക്രവാഹനങ്ങളുടെ അമിത വേഗംമൂലം അപകടങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഭിപ്രായഭിന്നത ഉണ്ടാകാം. രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതലുകൾ അത്യാവശ്യമാണ്.

പൂരാടം: മാനഹാനി ശത്രുക്കളിൽ നിന്ന് ഭയം, തോൽവി എന്നിവയും ഉണ്ടാകാം. സ്ത്രീജനങ്ങളിൽ നിന്നും പ്രതികൂല നിലപാട് ഉണ്ടാകും. തൊഴിൽ മേഖലയിൽ ലാഭ സാദ്ധ്യത കുറയും. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. യാത്രാ തടസ്സം അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്.

ഉത്രാടം: സ്നേഹബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കും. കാര്യതടസ്സം അനുഭവപ്പെടും. ഉഷ്ണ രോഗങ്ങൾ വരാൻ സാദ്ധ്യത കാണുന്നുണ്ട്. കലഹ പ്രവണതയുണ്ടാകും. കള്ളന്മാർ, ആയുധം എന്നിവയെല്ലാം ഭയക്കേണ്ട സാഹചര്യമുണ്ടാകും.

തിരുവോണം: ഒരു കാരണവുമില്ലാതെ അപവാദങ്ങൾ കേൾക്കേണ്ടിവരും. സ്വദേശം വിട്ട് യാത്ര ചെയ്യും പരീക്ഷകൾക്ക് വേണ്ടി കഠിനമായി പരിശ്രമിച്ചു വിജയം കൈവരിക്കും. കുടുംബത്തിലെ മുതിർന്നവരുടെ സഹായം ഉണ്ടാകും.

അവിട്ടം: ദൂരദേശയാത്രകൾ ഫലപ്രദമായി എന്ന് വരികയില്ല. അപ്രതീക്ഷിത ധനയോഗം കാണുന്നുണ്ട്. ശാരീരികമായി കുറച്ച് ബുദ്ധിമുട്ടുകൾ നേരിടും. തൊഴിൽമേഖലയിൽ ഉദ്ദേശിച്ച തരത്തിലുള്ള പുരോഗതി ഉണ്ടാകും. തടസ്സങ്ങൾ അതിജീവിച്ച് മുന്നോട്ട് പോകേണ്ട മാനസിക ബലം ഉണ്ടാകും.

ചതയം: ആഗ്രഹങ്ങൾ കൂടുതലായി ഉണ്ടാകും. ആഗ്രഹസാഫല്യത്തിനായി കൂടുതൽ പ്രവർത്തന മേഖലകൾ ആവശ്യമായി വരും. പഠന കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കും. അടുത്ത സുഹൃത്തുക്കൾ ശത്രുക്കൾ ആകാൻ സാദ്ധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ സഹായങ്ങൾ ലഭിക്കും.

പൂരുരുട്ടാതി: പ്രണയബന്ധങ്ങൾ വൻ പരാജയത്തിൽ കലാശിച്ച് വാക്ക് തർക്കങ്ങളിലേക്ക് കടക്കാം. അമിത ബുദ്ധി നന്നല്ല. യാത്രകൾ സന്തോഷപ്രദമായിരിക്കും. ഉത്തമ തൊഴിൽ ലഭിക്കണമെന്ന ആഗ്രഹം മനസിൽ കൂടുതലായി ഉണ്ടാകും. അതിനുവേണ്ടിയുള്ള പരിശ്രമത്തിൽ വിജയം ഉണ്ടാകും.

ഉത്രട്ടാതി: പ്രണയ സൗഹൃദങ്ങളുടെ പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കണം. പുതിയ തൊഴിൽമേഖലകളിൽ വഴി ധാരാളം ധനം വന്നുചേരും. ഉപരി പഠനത്തിനു വേണ്ടി പണം ചെലവഴിക്കും. കുടുംബത്തിലെ മുതിർന്നവരുടെ കർക്കശമായ വാക്കുകൾ കേൾക്കേണ്ടി വരും.

രേവതി: തൊഴിൽ മേഖലയിൽ മാറ്റം ഉണ്ടാകണം എന്ന് ചിന്തയുണ്ടാകും. അനാവശ്യ കാര്യങ്ങൾക്കായി പണം മുടക്കി വഞ്ചിതരാകാതെ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട പിടിവാശി കാണിക്കുന്നത് നല്ലതല്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വിജയം ഉണ്ടാകും .