nazriya-nazim

ക്യൂട്ട്‌നെസ് കൊണ്ടും നാച്ചുറൽ അഭിനയം കൊണ്ടും ആരാധകരുടെ പ്രിയങ്കരിയായി മാറിയ നസ്രിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ഗ്ളാമർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെ അഭിനന്ദിച്ച് ആരാധകർ മാത്രമല്ല നിരവധി സിനിമാ താരങ്ങളും എത്തിയിരുന്നു.

ഓഫ് ഷോൽഡർ ഗൗണിൽ അതീവ സുന്ദരിയായാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. 'ആന്റേ സുന്ദരനികിയുടെ പ്രമോഷനാണോ? അല്ല, എന്തുകൊണ്ടായിക്കൂടാ' എന്ന കുറിപ്പോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രമായ ആന്റേ സുന്ദരനികി ജൂൺ പത്തിന് റിലീസ് ചെയ്യുമെന്നാണ് അഭ്യൂഹം. തെലുങ്ക് സൂപ്പർതാരം നാനിയാണ് ചിത്രത്തിലെ നായകൻ. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

താരം പങ്കുവച്ച ചിത്രങ്ങൾക്ക് നിരവധി പ്രശംസകളും ലഭിക്കുകയാണ്. അരേ! വാട്ടേ ഗ്ളാമർ ( എന്തൊരു സൗന്ദര്യം) എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്. ശ്രിന്ദ, അഹാന കൃഷ്ണ, അന്ന ബെൻ, പ്രയാഗ മാർട്ടിൻ, സാനിയ ഇയ്യപ്പൻ, പൂർണിമ ഇന്ദ്രജിത്ത്, അനുപമ പരമേശ്വരൻ, എസ്തർ അനിൽ, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയ മറ്റ് താരങ്ങൾ.

View this post on Instagram

A post shared by Nazriya Nazim Fahadh (@nazriyafahadh)