ഇന്ത്യ- ഇസ്രയേൽ സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ ബന്ധം വീണ്ടും ഊട്ടിഉറപ്പിക്കുകയാണ് ഇരു രാജ്യങ്ങളും. കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ പ്രതിരോധമന്ത്രി ബെന്നി ഗാൻസ് ഇന്ത്യയിലെത്തിയത്. പ്രതിരോധ സഹകരണം ദൃഢമാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ചില നിർണായക ലക്ഷ്യങ്ങളും അദ്ദേഹത്തിൻറെ വരവിനു പിന്നിലുണ്ട്. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണം ഉറപ്പാക്കും. നാളെ വരെ നീളുന്ന സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

india-israel