
ചർമ്മത്തിന്റെ യുവത്വം നിലനിറുത്തുന്നതിൽ ഉണക്കമുന്തിരി വളരെ വലിയ പങ്കുവഹിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ്, നിരവധി വിറ്റാമിനുകൾ, ധാതുക്കൾ പോലുള്ള അവശ്യ പോഷകങ്ങൾ ഉണക്കമുന്തിരിയിൽ ഉള്ളതിനാൽ ചർമ്മത്തെ വളരെ മിനുസമാർന്നതും തിളക്കമാർന്നതും ആകുന്നു. മലിനീകരണം മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൽ ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുകയോ അരച്ച് ഫേയിസ് പാക്ക് രൂപത്തിൽ മുഖത്ത് പുരട്ടുകയോ ചെയ്യാം. 
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നതിൽ ഉണക്കമുന്തിരി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉണക്കമുന്തിരിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ ബി 6, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ധാരാളമുണ്ട്.