
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇടതുസ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ ചിത്രം പങ്കു വച്ച് മുൻ എം എൽ എ വി ടി ബൽറാമിന്റെ ട്രോൾ. ഇടതുസ്ഥാനാർത്ഥി ആദ്യമായി പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട പത്രസമ്മേളനത്തിലെ വേഷം കെട്ടൽ കണ്ട നിമിഷത്തിൽ തന്നെ കേരളം ഉറപ്പിച്ചതാണ് സിപിഎമ്മിന്റെ ഈ നാണംകെട്ട തോൽവിയെന്നാണ് ബൽറാം തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ഡോ ജോ ജോസഫ് ഓപ്പറേഷൻ തിയേറ്ററിൽ അണിയുന്ന വസ്ത്രത്തിൽ ആശുപത്രിയിൽ വച്ച് തന്നെയാണ് തന്റെ ആദ്യ പത്രസമ്മേളനം നടത്തിയത്. ഇതിനെയാണ് ബൽറാം വിമർശിച്ചത്. ജോ ജോസഫിനെ ഇത്തരത്തിൽ അവതരിപ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾക്ക് യുഡിഎഫിന്റെ നന്ദിയുണ്ടെന്നും ബൽറാം കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
സ്ഥാനാർത്ഥി ആദ്യമായി പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട ഈ പത്രസമ്മേളനത്തിലെ വേഷം കെട്ടൽ കണ്ട നിമിഷത്തിൽ തന്നെ കേരളം ഉറപ്പിച്ചതാണ് സിപിഎമ്മിന്റെ ഈ നാണം കെട്ട തോൽവി.
ഇതിന്റെ പുറകിലെ "ബുദ്ധി"കേന്ദ്രങ്ങൾക്ക് യുഡിഎഫിന്റെ നന്ദി.