കമലഹാസൻ, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയ വമ്പൻ താരനിരയെ അണിനിരത്തി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം സിനിമ ഇന്നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് ഗംഭീര വരവേല്പാണ് ആരാധകർ നൽകുന്നത്. പ്രധാന താരങ്ങൾക്കൊപ്പം ഗസ്റ്റ് റോളിൽ എത്തിയ സൂര്യയുടെ പ്രകടനത്തിനും വൻകൈയടികളാണ് ലഭിച്ചത്.
