cricket

ലോ​ഡ്സ്:​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​ഒ​ന്നാം​ ​ക്രി​ക്ക​റ്റ് ​ടെ​സ്റ്റി​ൽ​ ​ന്യൂ​സി​ല​ൻ​ഡ് ​പൊ​രു​തു​ന്നു.​ ​ബൗ​ള​ർ​‌​മാ​ർ​ ​നി​റ​ഞ്ഞാ​ടു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ന്യൂ​സി​ല​ൻ​ഡ് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​ൽ​ 132​ ​റ​ൺ​സി​ന് ​ഓൾഔ​ട്ടാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ടി​നെ​ 141​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടാ​ക്കി​യ​ ​ന്യൂ​സി​ല​ൻ​ഡ് ​ര​ണ്ടാം​ ​ദി​നം​ ​ഒ​ടു​വി​ൽ​ ​റി​പ്പോ​ർ​ട്ടു​ ​കി​ട്ടു​മ്പോ​ൾ​ 174​/4​ ​എ​ന്ന​ ​നി​ല​യി​ലാ​ണ്.​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ ​ഡാ​രി​ൽ​ ​മി​ച്ച​ലും​ ​ടോം​ ​ബ്ല​ണ്ട​ലു​മാ​ണ് ​ക്രീ​സി​ൽ.​ ​അ​വ​ർ​ക്കി​പ്പോ​ൾ​ 165​ ​റ​ൺ​സി​ന്റെ​ ​ലീ​ഡു​ണ്ട്.​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​ൽ​ 56/4​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ത​ക​ർ​ന്ന​ ​അ​വ​സ്ഥ​യി​ൽ​ ​നി​ന്നാ​ണ് ​മി​ച്ച​ലും​ ​ബ്ല​ണ്ട​ലും​ ​കി​വി​ക​ളെ​ ​ക​ര​ക​യ​റ്റി​യ​ത്.​ ​പോ​ട്ട്‌​സ് ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.​ ​നേ​ര​ത്തേ​ 116​/7​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഒ​ന്നാം​ ​ഇ​ന്നിം​ഗ്സ് ​പു​ന​രാ​രം​ഭി​ച്ച​ ​ഇം​ഗ്ല​ണ്ട് 141​ന് ​ഓ​ൾ​ഔ​ട്ടാ​യി.​ ​സൗ​ത്തി​ ​നാ​ലും​ ​ബൗ​ൾ​ട്ട് ​മൂ​ന്നും​ ​വി​ക്ക​റ്റു​ക​ൾ​ ​വീ​ഴ്ത്തി.