kk

തൃക്കാക്കര: തൃക്കാക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ് നേടിയത് ചരിത്ര വിജയം,​ 25016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ തോമസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 239 ബൂത്തുകളിൽ 217ലും അവർ ആദ്യം മുതൽ വ്യക്തമായ ലീഡ് നേടി. 22 ബൂത്തുകളിൽ മാത്രമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന് ലീഡ് നേടാനായത്.

72770 വോട്ടുകൾ നേടിയപ്പോൾ ജോ ജോസഫ് 47754 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്‌ണൻ 12957 വോട്ടുകളും നേടി. കാൽലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും മന്ത്രിമാരും ഉൾപ്പെടെ പ്രചാരണമാണ് തൃക്കാക്കരയിൽ എൽ.ഡി.എഫ് നടത്തിയതെങ്കിലും പി.ടി. തോമസിന്റെ കോട്ട തകർക്കാൻ അതൊന്നും മതിയായില്ല. എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കല്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.